2012 മാർച്ച് 16, വെള്ളിയാഴ്‌ച

ആനവലുപ്പം

കടുകുമണിയോളം വലുപ്പമുള്ള ഒരു വൃത്തം, അതിനുള്ളില്‍ ഒരു ചെറിയ വൃത്തം, അതിനുമുള്ളില്‍ വളരെ ചെറിയ വൃത്തം, അതിന്റെയും ഉള്ളില്‍ വളരെ വലിയ ചെറിയ വൃത്തം, അങ്ങനെയങ്ങനെ ഉള്ളിന്റെഉള്ളില്‍ അനന്തതയ്കും അപ്പുറത്ത് ഒരു കുത്ത് ! ഇന്നലെ ആ കുത്ത് വൃത്തത്തെ ബേധിച്ചു പുറത്തു കടന്നു. പുറത്തു വന്നപ്പോള്‍ ആ കുത്തിനു ആനയോളം വലുപ്പം ഉണ്ടായിരുന്നു.. ആനവലുപ്പം !!!

2011 മേയ് 3, ചൊവ്വാഴ്ച

യാത്ര

യാത്ര പലപ്പോഴും ദുസ്സഹമാണ്. ജീവിത യാത്രയാവുമ്പോള്‍ പ്രത്യേകിച്ചും.
അറിഞ്ഞോ അറിയാതെയോ തുടങ്ങിപോയ ജീവിതത്തിനെ പണം എന്ന രണ്ടക്ഷരം സ്വാധീനിക്കുമ്പോള്‍ (അച്ഛനമ്മമാരുടെ  ധനസഹായം  നിലച്ചാലുള്ള  കാര്യം ) യാത്രയുടെ  സ്പീഡ് ലിമിറ്റ് മാറുന്നു. ഞാന്‍ എന്ന  രണ്ടക്ഷരം മാത്രം കൈമുതലായുള്ള ഈ കറുത്തപെണ് ആകാശവും നോക്കി ഇരികുകയാണ്.
"മേലെ ആകാശം ആന്‍ഡ്‌ താഴെ ഭൂമി" മോഡ് ഇല്‍...